Techno Gypsie

Techno Gypsie

Abheesh Sasidharan

Are you interested in the performance-making process?
Techno Gypsie will discuss the various aspects of contemporary performance practices with eminent personalities. It will be a multilingual podcast in English, Malayalam, and Hindi. I am Abheesh Sasidharan, a performance practitioner and traveller who is hosting this podcast.

Contact - https://www.instagram.com/techno_gypsie/
Cover Art: Prajeesh AD - https://www.instagram.com/prajeeshad/
Original Intro Music: Lami - https://www.instagram.com/lami_music_/

Thanks: Sreedevi D | Noushad Mohamed Kunju

Where can you listen?

Apple Podcasts Logo Spotify Logo Podtail Logo Google Podcasts Logo RSS

Episodes

ബി രാജീവന്റെ അരങ്ങുകൾ, അണിയറകൾ, അനുഭവങ്ങൾ | A Podcast with B Rajeevan

ബി രാജീവന്റെ അരങ്ങുകൾ, അണിയറകൾ, അനുഭവങ്ങൾ | A Podcast with B Rajeevan

2024-01-15

പ്രശസ്ത ചിന്തകനും വാഗ്മിയും എഴുത്തുകാരനും അദ്ധ്യാപകനും വിമർശകനുമായ ബി രാജീവൻ സംസാരിക്കുന്നു,

1967 ൽ പങ്കെടുത്ത ശാസ്താംകോട്ട നാടകക്കളരിയെക്കുറിച്ച്…
ആദ്യ നാടകസംവിധാനത്തെക്കുറിച്ച്‌…
ജനകീയസാംസ്കാരികവേദിയുടെ നാടകങ്ങളെക്കുറിച്ച്…
നാടകങ്ങളുടെ അവതരണങ്ങളെക്കുറിച്ച്…
ലിറ്റിൽമാഗസിനുകളെക്കുറിച്ച്…
ബ്രഹ്ത്തിനെക്കുറിച്ച്…
ആറാട്ടുപുഴയിലെ പ്രാദേശിക രാഷ്ട്രീയനാടകവേദിയെക്കുറിച്ച്…
മലയാള നാടകവേദി മറന്നുകളഞ്ഞ നാടകപ്രവർത്തകരെക്കുറിച്ച്…
വാക്കുകളെക്കുറിച്ച്…
കലാസങ്കല്പങ്ങളെക്കുറിച്ച്…
അനുഭവങ്ങളെക്കുറിച്ച്…

മലയാള നാടകവേദിയുടെ എഴുതപ്പെടാത്ത അവതരണചരിത്രമാണ് ഈ പോഡ്കാസ്റ്റ്.
ടെക്നോ ജിപ്സിയുടെ ProjectAAA പോഡ്കാസ്റ്റ്.

കവർ: പ്രജീഷ് എ ഡി
ഫോട്ടോഗ്രാഫ്: ഹാരീസ് കുറ്റിപ്പുറം
നന്ദി: സാവിത്രി രാജീവൻ

#brajeevan #theatre #technogypsie


48:27
ഗാസ മോണോലോഗുകൾ #1.#2. #3. | Gaza Monologues in Malayalam

ഗാസ മോണോലോഗുകൾ #1.#2. #3. | Gaza Monologues in Malayalam

2023-11-29

മൂലകൃതി : അഷ്ടർ തീയേറ്റർ, പലസ്തീൻ.
പലസ്തീൻ അറബിയിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള പരിഭാഷ : ഫിദാ ജിർയിസ്‌.
മലയാള പരിഭാഷ: രേണു രാമനാഥ്.

ഗാസയിലെ കുഞ്ഞുങ്ങളുടെ വേദനകളും പ്രതീക്ഷകളും നിലവിളികളും അലർച്ചകളും നിറഞ്ഞവയാണ് ഗാസ മോണോലോഗുകൾ. 2010 മുതൽ ഗാസ മോണോലോഗുകൾ എന്ന പേരിൽ പലസ്‌തീനിലെ അഷ്ടർ തീയേറ്റർ അവതരിപ്പിച്ചുവരുന്നു. ലോകമെമ്പാടുമുള്ള കലാകാരന്മാരും മനുഷ്യസ്നേഹികളും അവർക്കൊപ്പം ചേർന്ന് ഗാസയിൽ നിന്നുള്ള മോണോലോഗുകൾ അവതരിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭ, പലസ്തീനിയൻ ജനതയുടെ മൗലീക അവകാശങ്ങൾക്ക് ഐക്യദാർഢ്യം
പ്രകടിപ്പിക്കുന്ന അന്താരാഷ്ട്ര ദിനമായ( In 1977,The United Nations the General Assembly called for the annual observance of 29 November as the International Day of Solidarity with the Palestinian People (resolution 32/40 B). ) നവംബർ 29 ന് ടെക്നോ ജിപ്സിയും ഗാസ മോണോലോഗുമായി ചേരുന്നു. യുദ്ധങ്ങളില്ലാത്ത, കുഞ്ഞുങ്ങൾ പൂമ്പാറ്റകളെപോലെ പാറിനടക്കുന്ന ലോകം സ്വപ്നം കണ്ടുകൊണ്ട്...
ടെക്നോ ജിപ്‌സി
29 : 11 : 2023

#gazamonologues #ashtartheatre #InternationalDayofSolidaritywiththePalestinianPeople #malayalam #kerala #india #technogypsie

21:57
Closed Body : an experiential art space | ft സുധീർ സി, നിർമ്മല നീമ, ജയാനന്ദൻ കെ.

Closed Body : an experiential art space | ft സുധീർ സി, നിർമ്മല നീമ, ജയാനന്ദൻ കെ.

2023-01-18

കോവിഡ് കാലത്തെ ലോക്ഡൗൺ അടച്ചിരുപ്പിൽ വീടുകളിൽ, ഫ്ലാറ്റുകളിൽ, ഹോസ്റ്റലുകളിൽ, ഒറ്റമുറികളിൽ വീർപ്പുമുട്ടിയ 25 സ്ത്രീ-ട്രാൻസ്‌ജെൻഡർ അഭിനേതാക്കളുടെ  ഫോട്ടോഗ്രാഫുകൾ കലാനുഭവമായി പരിണമിച്ച ഇടമാണ് പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ- ചെമ്പ്രയിലെ ക്ലോസിഡ് ബോഡി : ആൻ എക്സ്പീരിയൻഷ്യൽ ആർട് സ്പേസ്. 2022 ഡിസംബർ മാസം 24ന് തുടങ്ങി 2023 ജനുവരി 29 വരെ നീണ്ടുനിൽക്കുന്നു ക്ലോസ്ഡ് ബോഡി. ഈ കാലാനുഭവത്തിൻ്റെ  തുടക്കക്കാരായ സുധീർ സി, നിർമ്മല നീമ, ജയാനന്ദൻ കെ എന്നിവർ ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. അടച്ചിരുന്ന കാലത്തെ അഭിനയ ശരീരങ്ങളെക്കുറിച്ച്, കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ ക്യാമറയുമായുള്ള യാത്രകളെക്കുറിച്ച്,  ഫോട്ടോഗ്രാഫുകൾ ഒരു വീടിൻ്റെ  പരിസരങ്ങളിൽ കാലാനുഭവങ്ങൾ സൃഷ്ട്ടിക്കുന്നതിനെക്കുറിച്ച്.  

ക്ലോസ്ഡ് ബോഡി ലോഗോ: അളക കാവല്ലൂർ

 [ കൂടുതൽ വിവരങ്ങൾ. 

 ക്ലോസിഡ് ബോഡി : ആൻ എക്സ്പീരിയൻഷ്യൽ ആർട് സ്പേസ് 

 https://www.facebook.com/profile.php?id=100088688402723 

  https://www.instagram.com/closed__body/ ]

28:37
വിജയകുമാർ മേനോൻ : പ്രൊഫ. അജയകുമാർ | Tribute to Vijayakumar Menon : Prof. Ajaykumar

വിജയകുമാർ മേനോൻ : പ്രൊഫ. അജയകുമാർ | Tribute to Vijayakumar Menon : Prof. Ajaykumar

2022-11-06

കലാ ചരിത്രകാരനും, നിരൂപകനും, എഴുത്തുകാരനും, നാടക വിവർത്തകനും, അദ്ധ്യാപകനുമായ വിജയകുമാർ മേനോൻ 2022 നവംബർ 1ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ആത്മാംശം നിറഞ്ഞ സാംസ്കാരിക ഇടപെടലുകൾ മലയാള ലാവണ്യ ബോധത്തിന്, കലാചരിത്രത്തിന് പുതു ഭാവുകത്വമാണ് നൽകിയത്. ഈ പോഡ്‌കാസ്റ്റിൽ വിജയകുമാർ മേനോന്റെ സുഹൃത്തും, കലാകാരനും, എഴുത്തുകാരനും, അദ്ധ്യാപകനും, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ മുൻ പ്രിൻസിപ്പലും, കേരള ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയുമായിരുന്ന പ്രൊഫ. അജയകുമാർ തന്റെ ഓർമ്മകൾ പങ്കുവയ്ക്കുന്നു.

കവർ : പ്രജീഷ് എ ഡി

ഫോട്ടോ: കാജൽ ദത്ത് ആർട്സ്

( പിൻകുറിപ്പ്: കലാ ചരിത്രത്തിന്റെ ബാലപാഠങ്ങൾ എനിക്ക് പകർന്നു നൽകിയ പ്രിയ അദ്ധ്യാപകനാണ് വിജയകുമാർ മേനോൻ. അദ്ദേഹത്തെ ഇവിടെ സ്നേഹപൂർവ്വം സ്മരിക്കുന്നു. : ടെക്നോ ജിപ്സി )

08:19
കലയും ബഹുജനവും | C J Thomas

കലയും ബഹുജനവും | C J Thomas

2022-07-14

പ്രസിദ്ധ നാടകകൃത്തും എഴുത്തുകാരനുമായ സി ജെ തോമസിൻ്റെ (1918-1960) ചരമദിനമാണ് ഇന്ന്. സി ജെയുടെ ധിക്കാരിയുടെ കാതൽ എന്ന കൃതിയിലെ 'കലയും ബഹുജനവും'  എന്ന ലേഖനം ഇവിടെ വായിക്കുന്നു.

Today is the death anniversary of Malayalam critic and playwright C J Thomas(1918-1960). Reading here an essay titled 'Kalayum Bahujanavum' from his book Dhikariyude Kathal. 

14:54
great are the small things : Daya Bai

great are the small things : Daya Bai

2022-05-01

In this podcast, social activist Daya Bai shares her creative life as an artist, actor and poet. Daya Bai (Mercy Mathew) is a social activist, working in Madhya Pradesh and Kerala, India. She talks about her artistic practices which are different from the institutional art practices. Techno Gypsie proudly shares this episode which is a part of the series,‘ Project AAA’.

Photo courtesy: Amal G Krishna

40:00
അസാധ്യമായതിനെ സാധ്യമാക്കുന്നതാണ് അഭിനയം : ദാസൻ കോങ്ങാട് | A Podcast on Acting by Dasan Kongad, ft. K V Sajith Aliyar Ali and Sheeja.

അസാധ്യമായതിനെ സാധ്യമാക്കുന്നതാണ് അഭിനയം : ദാസൻ കോങ്ങാട് | A Podcast on Acting by Dasan Kongad, ft. K V Sajith Aliyar Ali and Sheeja.

2022-03-04

എന്നിൽ നിന്നും അഭിനേതാവിലേക്കുള്ള ദൂരം എത്രയാണ്.

എന്താണ് എനിക്ക് പെർഫോമൻസ്‍.

എന്തുകൊണ്ടാണ് ഞാനിപ്പോഴും കൃഷിയെ ഇഷ്ടപ്പെടുന്നത്.

നടനും കർഷകനുമായ ദാസൻ കോങ്ങാട് സംസാരിക്കുന്നു; അഭിനയത്തെക്കുറിച്ച്‌ , പെർഫോമൻസിനെക്കുറിച്ച്‌ , കൃഷിയെക്കുറിച്ച്‌ ...  കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്‌കാരം നേടിയ ദാസൻ കോങ്ങാട് എന്ന കെ ആർ ഹരിദാസ് പങ്കുവെക്കുന്നത് തന്റെ  അഭിനയ മുഹൂർത്തങ്ങളാണ്. ഒപ്പം കെ വി സജിത്തും, അലിയാർ അലിയും, ഷീജയും ദാസൻ കോങ്ങാടിനെക്കുറിച്ചുള്ള വ്യത്യസ്ത അനുഭവങ്ങളും പങ്കുവെക്കുന്നു.

In this podcast Dasan K R Haridas aka Kongad  shares his thoughts and experience on acting, performance and farming. Dasan Kongad is a self taught actor and farmer who acted in several theatre and films. He received the best actor award from the Kerala Sangeetha Nataka Academy. K V Sajith, Aliyar Ali and Sheeja also talk about the interesting experiences with Dasan Kongad. Techno Gypsie proudly shares this episode which is a part of the series titled Project AAA.

  ടെക്‌നോ ജിപ്സി 

Photo courtesy: K V Sajith

01:13:58
നിധിയുടെ വർത്തമാനം | A Malayalam Podcast with Nidhi S Sasthri  

നിധിയുടെ വർത്തമാനം | A Malayalam Podcast with Nidhi S Sasthri  

2022-01-07

എന്താണ് ചിൽഡ്രൺസ് തീയേറ്റർ ?  മത്സര നാടകങ്ങളിൽ നിന്നും അപ്പ്ലൈഡ്‌ ചിൽഡ്രൺസ് തീയേറ്റർ എങ്ങനെ മാറിനിൽക്കുന്നു? കുട്ടികളെ നമ്മൾ വ്യക്തികളായി കാണാത്തതെന്തുകൊണ്ടാണ് ? യുവ രംഗാവതരണ പ്രവർത്തക നിധി എസ് ശാസ്ത്രി  കുട്ടികളുടെ രംഗാവതരണ വേദിയുടെ സാധ്യതകളെക്കുറിച്ച്  ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു. നിധിയുടെ രസകരമായ വർത്തമാനങ്ങൾ... 

In this podcast, young actor and children's theatre practitioner Nidhi S Sasthri shares her thoughts and critical views on children's theatre practices in India. Nidhi studied children's theatre from School of Drama, Thrissur  and  acting from National School of Drama,New Delhi. She has worked in TIE ( Theatre in Education) company, New Delhi for six years as an artist.  

Photo courtesy : Renjith Rangaraju  

27:42
സർക്കസിന്റെ വർത്തമാനം : ഷെറിത്തിന്റെയും ഷെനിലിന്റെയും | A Podcast on Circus with Sherith and Shenil

സർക്കസിന്റെ വർത്തമാനം : ഷെറിത്തിന്റെയും ഷെനിലിന്റെയും | A Podcast on Circus with Sherith and Shenil

2021-11-29

സർക്കസിന്റെ റിങ്ങിനു പുറകിൽ നടക്കുന്ന കസർത്തുകൾ നിങ്ങൾക്കറിയാമോ ?  രസകരമായ തമ്പ് അനുഭവങ്ങൾ. ഞാണിൻമേൽ കളിപോലുള്ള ജീവിതങ്ങൾ. സർക്കസിനുണ്ടായ പരിണാമങ്ങൾ. സർക്കസിന്റെ നിലനില്പിനെക്കുറിച്ചുള്ള ആശങ്കകൾ. സാങ്കേതികതയുടെ ട്രപ്പീസിൽ  കൈ വിട്ട് പറക്കുന്ന കലാകാരന്റെ അന്ധാളിപ്പുകൾ. നമ്മളറിയാത്ത ഒരുപാട് കാര്യങ്ങൾ. അതെ, യുവ സർക്കസ് സംരംഭകരും സഹോദരന്മാരുമായ ഷെറിത്തും ഷെനിലും ഈ എപ്പിസോഡിൽ സംസാരിക്കുന്നു.   

#സർക്കസിനൊപ്പം ,  

ടെക്നോ ജിപ്സി പോഡ്കാസ്റ്റ്.  

What do you know about circus,  scenes behind the rings of circus  ? In this podcast young circus entrepreneurs Sherith and Shenil share the untold stories of circus. The brothers also discuss their concerns about the state of circus now.

#withcircus ,

Techno Gypsie Podcast 

For contact:

Sherith: https://www.facebook.com/sherith.othayoth

Shenil: https://www.facebook.com/shenil.mottal.

  

57:59
വിനു ജോസഫിന്റെ വർത്തമാനം | A Malayalam Podcast with Vinu Joseph

വിനു ജോസഫിന്റെ വർത്തമാനം | A Malayalam Podcast with Vinu Joseph

2021-10-30

നടൻ വിനു ജോസഫ് തന്റെ അഭിനയ സങ്കല്പങ്ങളെക്കുറിച്ചും, അഭിനയ രീതികളെക്കുറിച്ചും സംസാരിക്കുന്ന പോഡ്കാസ്റ്റ് . 

തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ,  യു കെയിലെ ലണ്ടൺ ഇന്റർനാഷണൽ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്  ( LISPA) എന്നിവടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയായ വിനു സമകാലിക അവതരണ മേഖലയിൽ സജീവമാണ്. അഭിനയ പരിശീലനം, പ്രയോഗം, ബഫൂൺ  ക്ലൗൺ അഭിനയ രീതികൾ, പ്രചോദനം  ചെയ്ത നടൻമാർ  എന്നിവരെല്ലാം  ഉൾകൊള്ളുന്ന വർത്തമാനം. 

In this podcast actor Vinu Joseph shares his thoughts and experience on acting, different types of its form and pedagogies. Vinu is an alumini of London International School of Performing Arts (LISPA) and Thrissur School of Drama and Fine Arts. Vinu also talks about bouffon acting,  clowning, actors who inspired him and contemporary performance practices. 

28:30
രാജീവ് വിജയൻ | A Tribute to Rajeev Vijayan

രാജീവ് വിജയൻ | A Tribute to Rajeev Vijayan

2021-08-23

ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്, ഒരുമിച്ചാണ് നാടകങ്ങളിൽ പങ്കാളിയായത്. അവൻ പോയി. സഹിക്കാനാവുന്നില്ല... യുവ നാടക സംവിധായകൻ, ഡിസൈനർ, സാങ്കേതിക സംവിധായകൻ, സാംസ്‌കാരിക സംഘാടകൻ, സിനിമാപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, സംരംഭകൻ, ഗവേഷകൻ, സ്‌നേഹിതൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ച പ്രിയ സഹപാഠി രാജീവ് വിജയനെ ഈ പോഡ്‌കാസ്റ്റിൽ ഓർമ്മിക്കുന്നു. സ്‌നേഹപൂർവ്വം, അഭീഷ്  ശശിധരൻ.  

This episode is a tribute to theatre director, designer, technical director, film practitioner, cultural coordinator, entrepreneur, researcher, a good friend of mine and batchmate, Rajeev Vijayan (1984- 2021). 

Thanks;  Lyrics: Vijesh K V

              Singer: Anakha 

            Song by: Theatre Beats

          Cover Art: Prajeesh A D

  Photo courtesy: O Ajith Kumar                             

19:40
കലാപ്രവർത്തകർ എന്താണ് ചെയ്യുക ? | A Malayalam Podcast on Performing Artists

കലാപ്രവർത്തകർ എന്താണ് ചെയ്യുക ? | A Malayalam Podcast on Performing Artists

2021-08-09

ആരും കേൾക്കാതെ അലറിയിട്ടുണ്ടോ? എന്തിനാണ് അങ്ങനെ അലറിയത് ? കലാപ്രവർത്തകർ ഇപ്പോൾ നിശബ്ദമായി അലറുന്നതെന്തിനാണ് ? കേൾക്കാം ഒരു കുഞ്ഞു പോഡ്കാസ്റ്റ്.  

04:18
അഭിജ ശിവകലയുടെ വർത്തമാനം | A Malayalam Podcast with Abhija Sivakala

അഭിജ ശിവകലയുടെ വർത്തമാനം | A Malayalam Podcast with Abhija Sivakala

2021-07-09

നടിയും, വിഷ്വൽ ആർട്ടിസ്റ്റും, നർത്തകിയുമായ അഭിജ ശിവകല മനസ്സ് തുറക്കുന്നു. അഭിജ തന്റെ തീയേറ്റർ, സിനിമ, നൃത്ത, കലാ ജീവിതത്തെക്കുറിച്ചും, പരിശീലനങ്ങളെക്കുറിച്ചും, സൗഹൃദങ്ങളെക്കുറിച്ചും, നിലപാടുകളെക്കുറിച്ചും ഈ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.

In this podcast actor, dancer and visual artist Abhija Sivakala shares her artistic journey.She discusses her politics, friendships, artistic practice and process in theatre, film and art world.

56:32
രംഗപാഠങ്ങൾ : ആർട്ടിസ്റ്റ് സുജാതൻ | A Malayalam Podcast with Artist Sujathan

രംഗപാഠങ്ങൾ : ആർട്ടിസ്റ്റ് സുജാതൻ | A Malayalam Podcast with Artist Sujathan

2021-06-21

മലയാളിയുടെ രംഗപടം കലാകാരൻ അനുഭവ പാഠങ്ങളുമായി ഹൃദയം തുറക്കുന്നു.

ചിത്രരചനയും, ശില്പകലയും, വാസ്തുവിദ്യയും, രംഗപ്രയോഗങ്ങളും, പ്രകാശ വിന്യാസവും, നടന്റെ ശരീരവും, ധ്വനിപാഠങ്ങളും, കൈയൊതുക്കവും, സുസ്ഥിര സൗന്ദര്യവും, സർഗ്ഗാത്മകതയും, സാങ്കേതിക വിദ്യയും, നിലപാടുകളും ഒന്നിക്കുന്ന ആർട്ടിസ്റ്റ് സുജാതന്റെ രംഗപാഠങ്ങൾ.

മലയാള നാടക/ദൃശ്യ ചരിത്രത്തിലേക്ക് കൂട്ടിച്ചേർക്കുവാൻ ഒരുപാട് വ്യക്തികളും കാര്യങ്ങളുമുണ്ടെന്ന് എന്നെ വീണ്ടും തിരിച്ചറിയിപ്പിച്ച ഈ സംഭാഷണം ഉറപ്പായും നിങ്ങൾക്കും ഇഷ്ടമാകും.

Legendary Malayalam theatre designer Artist Sujathan shares his process of scenic design, aesthetics, thoughts and memories. He has been working with popular (commercial) and amateur theatre groups in kerala and abroad from 1967 onwards. His perspective oriented and portable scenic designs are the combination of fine arts, architecture, light, technology and performing bodies. Sujathan contributed to a popular visual language to Malayali's aesthetics.This podcast explores the unwritten history of Malayalam scenic design. Techno Gypsie proudly shares this episode which is a part of the series titled Project AAA.

നന്ദി : സന്ദീപ് എസ് ബാബു 

01:59:42
ശാന്തേട്ടൻ : പ്രദീപൻ പാമ്പിരിക്കുന്നിന്റെ വാക്കുകളിലൂടെ| A Tribute to A. Santha Kumar

ശാന്തേട്ടൻ : പ്രദീപൻ പാമ്പിരിക്കുന്നിന്റെ വാക്കുകളിലൂടെ| A Tribute to A. Santha Kumar

2021-06-18

നടനും, നാടകകൃത്തും, സംവിധായകനുമായ എ ശാന്തകുമാർ 2021 ജൂൺ മാസം 16ന് അന്തരിച്ചു. ശാന്തേട്ടന്റെ നാടക സംഭാവനകളെക്കുറിച്ച് സാംസ്‌കാരിക പ്രവർത്തകനും അക്കാദമിക്കുമായ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് എഴുതിയ ലേഖനത്തിലെ കുറച്ചുഭാഗം ഇവിടെ വായിക്കുന്നു.

ശാന്തേട്ടനുള്ള ആദരാഞ്ജലിയാണ് ഈ പോഡ്കാസ്റ്റ് .  

Malayalam actor, playwright and director A. Santhakumar, passed away on 16 June 2021. This podcast is a tribute to our dearest Santhettan.

നന്ദി : പ്രദീപൻ പാമ്പിരിക്കുന്നിന്റെ ലേഖനങ്ങൾ. കേരള സാഹിത്യ അക്കാദമി, തൃശൂർ,2020    

04:49
മാണിട്ടർ ചരിതം | A Malayalam Podcast on the Word Monitor.

മാണിട്ടർ ചരിതം | A Malayalam Podcast on the Word Monitor.

2021-05-28

മാണിട്ടർ അഥവാ മോണിറ്റർ  എന്ന ആശയത്തെ മുൻനിർത്തിയൊരു പോഡ്കാസ്റ്റ്. 

ഈ പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ.

കേൾക്കാം | പങ്കിടാം | പറയാം

സ്നേഹപൂർവ്വം,

ടെക്നോ ജിപ്സി

08:58
സഞ്ചരിക്കാത്ത ജിപ്സികൾ | A Malayalam Podcast on Gypsies.

സഞ്ചരിക്കാത്ത ജിപ്സികൾ | A Malayalam Podcast on Gypsies.

2021-05-24

സഞ്ചാരമാണ് ജിപ്സികളുടെ ആത്മാവ്. ജിപ്സികളെക്കുറിച്ചുള്ള ഈ പോഡ്കാസ്റ്റ് കേട്ടാലും. 

ഈ പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ

കേൾക്കാം | പങ്കിടാം | പറയാം

സ്നേഹപൂർവ്വം,

ടെക്നോ ജിപ്സി 

09:58
രോഗം ഒരു കുറ്റമാണോ ? | A Malayalam Podcast.

രോഗം ഒരു കുറ്റമാണോ ? | A Malayalam Podcast.

2021-05-21

കേരളത്തെ പിടിച്ചുകുലുക്കിയ "രോഗം ഒരു കുറ്റമാണോ ?" എന്ന ചോദ്യത്തെ മുൻനിർത്തി ഒരു പോഡ്കാസ്റ്റ്.

ഈ പോഡ്കാസ്റ്റ് നല്ലവണ്ണം കേൾക്കുവാൻ earphones ഉപയോഗിക്കുമല്ലോ

കേൾക്കാം | പങ്കിടാം | പറയാം 

സ്നേഹപൂർവ്വം,

ടെക്നോ ജിപ്സി

08:49
എമിലിന്റെ വർത്തമാനം | A Malayalam Podcast with Emil Madhavi.

എമിലിന്റെ വർത്തമാനം | A Malayalam Podcast with Emil Madhavi.

2021-05-17

നടനും, സംവിധായകനും, എഴുത്തുകാരനുമായ എമിൽ മാധവി തന്റെ  അഭിനയരീതികളെക്കുറിച്ച്, സംവിധാനരീതികളെക്കുറിച്ച് സർഗാത്മക യാത്രകളെക്കുറിച്ച് സംസാരിക്കുന്നു. കോഴിക്കോട് സ്വദേശിയായ എമിൽ ദേവഗിരി കോളേജിലെ പഠനത്തിന് ശേഷം തൃശൂർ സ്കൂൾ ഓഫ് ഡ്രാമ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവടങ്ങളിൽ നിന്നും അഭിനയവും സംവിധാനവും പഠിച്ചു. മലയാള രംഗാവതരണവേദിയിൽ സജീവമായി ഇടപെടുന്ന എമിൽ  കോഴിക്കോട് കേന്ദ്രീകരിച്ച്  'തീയേറ്റർ കമ്പനി' എന്ന സംഘത്തിന്  രൂപം നൽകി . 

ഇമേജ് ബുക്ക്, മരണാനുകരണം, നോ ബ്ലഡ് ഇൻ മക്‌ബത്ത്, സമത്വവാദി, പാത്തുമ്മയുടെ ആട് എന്നിവയാണ് സംവിധാനം നിർവഹിച്ച പ്രധാന നാടകങ്ങൾ. നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. അപ്പകുഞ്ഞുങ്ങളുടെ ആകാശയാത്ര, വയിറ്റ് പേപ്പർ, കുമരു, അരങ്ങിലെ ഉടൽ കത്തുമ്പോൾ- ലോകത്തിനു തീ പിടിക്കുന്നു എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന കൃതികൾ.

In this  Malayalam episode, contemporary theatre artist Emil Madhavi shares his artistic process and theatre experiences.     

25:48
Tribute to V Ramamurthy : Kumara Varma 

Tribute to V Ramamurthy : Kumara Varma 

2021-04-30

This episode is a tribute to V Ramamurthy ( 1935- 2021) , the legendary theatre light designer and teacher. The tribute is done by his good friend, theatre director and academic Prof. Kumara Varma.

More about V Ramamurthy : https://sangeetnatak.gov.in/sna/citation_popup.php?id=206&at=4

Thanks : Bio link from SNA New Delhi and photo from internet.

NB: For better listening experience please use earphones.

18:09

Questions & Answers

How many episodes are there of Techno Gypsie ?

What is Techno Gypsie about?

Where can you listen to Techno Gypsie ?

When did Techno Gypsie start?

Who creates the podcast Techno Gypsie ?